നിയമാവലി


1) കുവൈത്തിൽ താമസക്കാരായവരോ, കുവൈത്തിലെ വിസ ഉള്ളവരോ ആയ മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
2) രജിസ്റ്റർ ചെയ്യുമ്പോഴും, മത്സര എൻട്രികൾ സമർപ്പിക്കുമ്പോഴും അതാതിടത്ത് നല്കിയിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
3) ഒരു മത്സരാർത്ഥിക്ക് പരമാവധി 4 മത്സര ഇനത്തിൽ വരെ പങ്കെടുക്കാം.
4) മത്സര എൻട്രികൾ ജൂലൈ 24 മുതൽ ഓഗസ്ത് 14 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
5) മത്സര വിജയികളെ ക്ലോസിംഗ് സെറിമണിയിൽ വെച്ച് പ്രഖ്യാപിക്കും.
6) ജെൻഡ്സ് (2001 ഡിസംബർ 31 വരെ ജനിച്ചവർ) , ലേഡീസ് (2001 ഡിസംബർ 31 വരെ ജനിച്ചവർ) , സീനിയർ ബോയ്സ് (2002 -2007), സീനിയർ ഗേൾസ് (2002 -2007), ജൂനിയർ (2008 – 2011), സീനിയർ കിഡ്സ് (2012 – 2014), കിഡ്സ് (2015 ഉം ശേഷവും ജനിച്ചവർ) എന്നീ ഏജ് കാറ്റഗറിയിൽ ആയിരിക്കും മത്സരം നടക്കുക.
7) ഡബ്സ് മാഷ്, സെല്ഫി എന്നീ മത്സരങ്ങൾ ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്ത് ലിങ്ക് മത്സര എൻട്രി ആയി നല്കേണ്ടതാണു. ഇതിന്റെ വിശദാംശം ഡെമോ ആയി മത്സര എൻട്രി സമർപ്പിക്കേണ്ട ലിങ്കിൽ നല്കിയിട്ടുണ്ട്,..
8) മറ്റ് മത്സരങ്ങൾ വീഡിയോ ഷൂട്ട് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും, പബ്ലിഷ് ചെയ്യാതെ ലിങ്ക് മത്സരയിനങ്ങളുടെ എൻട്രി ബോക്സിൽ നല്കുകയും വേണം. (ഇത് ചെയ്യേണ്ട വിധം ഡെമോ ആയി മത്സരയിനങ്ങൾ സമർപ്പിക്കേണ്ട പേജിൽ നല്കിയിട്ടുണ്ട്. അത് കൃത്യമായി മനസ്സിലാക്കുക)
9) ഖുർആൻ പാരായണ മത്സരം , ഇസ്ലാമിക ഗാന മത്സരം, കവിതാലാപന മത്സരം, Song, ആക്ഷൻ സോംഗ് എന്നീ മത്സരങ്ങൾ ഒറ്റ ഷോട്ട് ആയി (എഡിറ്റ് ചെയ്യാതെ) ആണു വീഡിയോ ഷൂട്ട് ചെയ്യേണ്ടത്.
10) ഖുർആൻ വിശദീകരണ മത്സരം , ഡബ്സ്മാഷ്, പ്രതികരണം, പ്രസംഗ മൽസരം, story telling, kids kitchen, എന്നീ മത്സരങ്ങൾ വിവിധ ഷോട്ട് ആയി എടുത്ത് എഡിറ്റ് ചെയ്ത് കൂട്ടി യോജിപ്പിച്ച് മത്സരത്തിനു നല്കാവുന്നതാണു.
11) ഡബ്സ്മാഷ് ഒഴിച്ചുള്ള ഒരു മത്സരത്തിനും ബാക്ഗ്രൗണ്ട് മ്യൂസിക്കോ ബാക്ഗ്രൗണ്ട് ശബ്ദമോ സപ്പോർട്ടായി ഉപയോഗിക്കാൻ പാടില്ല
12) അക്ഷൻ സോങ്ങ് ഒഴിച്ചുള്ള എല്ലാ മത്സരങ്ങളുടെയും ഭാഷ മലയാളം ആയിരിക്കും

മത്സരയിനങ്ങളുടെ നിയമാവലി

ഖുർആൻ പാരായണ മത്സരം –
13) അതാത് ഏജ് കാറ്റഗറിയിൽ ഉള്ളവർക്ക് നല്കിയിട്ടുള്ള ഖുർആൻ ഭാഗത്ത് നിന്നാണു പാരായണം ചെയ്യേണ്ടത്.
14) തജ്.വീദ്, പാരായണ ഭംഗി, ഉച്ചാരണ ശുദ്ധി, ഈണം എന്നിവയായിരിക്കും മത്സര വിജയികളെ നിശ്ചയിക്കുക.
15) ഖുർആൻ നോക്കി പാരായണം ചെയ്യാവുന്നതാണു.

ഖുർആൻ വിശദീകരണ മത്സരം
16) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് മാത്രമായിരിക്കും.
17) അതാത് ഏജ് കാറ്റഗറിയിൽ ഉള്ളവർക്ക് നല്കിയിട്ടുള്ള ഖുർആൻ ഭാഗത്ത് നിന്നാണു ഖുർആൻ വിശദീകരണം നടത്തേണ്ടത്.
18) അവതരണ ഭംഗി, ബോഡിലാംഗ്വേജ്, ആശയം എന്നിവയായിരിക്കും മത്സര വിജയികളെ നിശ്ചയിക്കുക.
19) ബോഡി ലാംഗ്വേജ് മനസ്സിലാകുന്നതിനു ശരീരത്തിന്റെ പകുതി എങ്കിലും വീഡിയോയിൽ ഉൾപെട്ടിരിക്കണം.

ഇസ്ലാമിക ഗാന മത്സരം.
20) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് മാത്രമായിരിക്കും.
21) ആലാപന ഭംഗി, ശ്രുതി, താളം തുടങ്ങിയവയായിരിക്കും മത്സരവിജയികളെ നിശ്ചയിക്കുക.
22) പാട്ടിലെ വാക്കുകളും ആശയവും സഭ്യതക്ക് നിരക്കുന്നത് ആയിരിക്കണം.

കവിതാലാപന മത്സരം
23) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് മാത്രമായിരിക്കും.
24) സ്വന്തമായിട്ടുള്ളതോ, മറ്റുള്ളവരുടേതോ ആയ കവിതകൾ മത്സരത്തിനു ഉപയോഗിക്കാവുന്നതാണു. .
25) ആലാപന ഭംഗി, ശ്രുതി, താളം തുടങ്ങിയവയായിരിക്കും മത്സരവിജയികളെ നിശ്ചയിക്കുക.
26) ആലാപന ഭംഗിയുടെ ഭാഗമായതിനാൽ, ശരീരത്തിന്റെ പകുതിവരെയെങ്കിലും വീഡിയോയിൽ ഉൾപെടുത്തണം.
27) കവിതയിലെ വാക്കുകളും ആശയവും സഭ്യതക്ക് നിരക്കുന്നത് ആയിരിക്കണം.

ഡബ്സ്മാഷ്
28) മത്സര സമയം 30 സെക്കന്റ് ആയിരിക്കും.
29) വീഡിയോയിൽ കുറഞ്ഞത് എഴുപത്തഞ്ച് ശതമാനം എങ്കിലും മതരാർത്ഥി ഉണ്ടായിരിക്കണം.
30) വീഡിയോയിൽ ഒന്നിലധികം വ്യക്തികൾക്ക് ഉൾകൊള്ളാവുന്നതാണു.
31) ഏത് ഓഡിയോയും മത്സരത്തിനു ഉപയോഗിക്കാവുന്നതാണു.
32) സഭ്യതക്ക് നിരക്കുന്ന വാക്കുകളും ആശയവും ഉൾചെർന്നതായിരിക്കണം വീഡിയോ.
33) അവതരണ ഭംഗി, അഭിനയം എന്നിവയായിരിക്കും മത്സര വിജയികളെ തെരഞ്ഞെടുക്കുക.

സെല്ഫി
34) അതാത് ഏജ് കാറ്റഗറിയിൽ ഉള്ളവർക്ക് നല്കിയിട്ടുള്ള വിഷയത്തിനു അനുസരിച്ചുള്ള സെല്ഫി ഫോട്ടോ ആയിരിക്കണം മത്സരത്തിനു അയക്കേണ്ടത്.
35) വിഷയത്തോടുള്ള സാമ്യത, ആശയം, ക്രിയേറ്റിവിറ്റി എന്നിവയായിരിക്കും മത്സര വിജയികളെ തീരുമാനിക്കുക.
36) സെല്ഫി ഫോട്ടോയിൽ മത്സരാർത്ഥിയുടെ മുഖം ഉൾകൊണ്ടിരിക്കണം.
37) ഒന്നിലധികം വ്യക്തികൾക്ക് ഫോട്ടോയിൽ ഉൾകൊള്ളാവുന്നതാണു.
38) ഫോട്ടോ മത്സരാർത്ഥി തന്നെ എടുക്കണം എന്ന് നിർബന്ധമില്ല.
39) ഒരു മത്സരാർത്ഥി ഒരു എൻട്രി മാത്രമേ നല്കാൻ പാടുള്ളൂ

പ്രതികരണം / പ്രസംഗ മൽസരം
40) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് ആയിരിക്കും.
41) അതാത് എജ് കാറ്റഗറിയിൽ ഉള്ളവർക്ക് നല്കിയിട്ടുള്ള വിഷയത്തെ അധികരിച്ചുള്ളതായിരിക്കണം പ്രതികരണം.
42) വിഷയത്തോടുള്ള സാമ്യത്, ആശയം, അവതരണഭംഗി, അക്ഷരസ്ഫുടത, തുടങ്ങിയവയായിരിക്കും വിജയികളെ തീരുമാനിക്കുക.
43) അവതരണം വ്യക്തമാകുന്നതിനു ശരീരത്തിന്റെ പകുതി വരെയെങ്കിലും വീഡിയോയിൽ ഉൾകൊള്ളിച്ചിരിക്കണം.

കഥ പറച്ചിൽ
44) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് ആയിരിക്കും.
45) അവതരണ ഭംഗി, കഥ, എന്നിവയായിരിക്കും മത്സര വിജയികളെ തീരുമാനിക്കുക.
46) ശരീരത്തിന്റെ പകുതി വരെയെങ്കിലും വീഡിയോയിൽ ഉൾകൊള്ളിച്ചിരിക്കണം.

kids kitchen
47) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് ആയിരിക്കും.
48) അവതരണ ഭംഗി ആയിരിക്കും മത്സര വിജയികളെ തീരുമാനിക്കുക.

Song
49) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് ആയിരിക്കും
50) എല്ലാ പാട്ടുകളും മത്സരത്തിനു വെണ്ടി ഉപയോഗിക്കാവുന്നതാണു.
51) ആലാപന ഭംഗി, ശ്രുതി, താളം തുടങ്ങിയവയായിരിക്കും മത്സരവിജയികളെ നിശ്ചയിക്കുക.
52) പാട്ടിലെ വാക്കുകളും ആശയവും സഭ്യതക്ക് നിരക്കുന്നത് ആയിരിക്കണം.

ആക്ഷൻ സോംഗ്
53) മത്സരത്തിന്റെ പരമാവധി സമയം 5 മിനുട്ട് ആയിരിക്കും.
54) സ്വന്തമായി പാടി അവതരിപ്പിക്കണം.

Online Quiz
55) എല്ലാ ഏജ് കാറ്റഗറിയിൽ ഉള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
56) ആഗസ്ത് 14 വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് ആയിരിക്കും മത്സരം നടക്കുക.
57) പൊതുവിജ്ഞാനം, ഇസ്ലാമികം, ചരിത്രം, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
58) ശരിയുത്തരം പെട്ടെന്ന് രേഖപ്പെടുത്തുന്നതിനു ബോണസ് പോയന്റ് ഉണ്ടായിരിക്കും.